ദില്ലി: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ ഭൂചലനം .റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ ചിറ്റഗോഗിൽ നിന്ന് 183 കിലോമീറ്റർ അകലെയാണെന്നാണ് അനുമാനം. പുലർച്ചെ 5.15 ഓടെയാണ് പ്രകമ്പനമുണ്ടായത്. മിസോറാമിലെ തെൻസാവാളിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂമികുലുക്കത്തിന്റെ അനുരണനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലും മണിപ്പൂരിലും മിസോറാമിലും ആസാമിലും ഭൂചലനം അനുഭവപ്പെട്ടു. കൊൽക്കത്തിയിലും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

